അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച കടല്‍ത്തീരമാണ് കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. നീന്തലും, വെയിൽ കായലും, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര തുടങ്ങി ഒട്ടേറെ സാധ്യതകളുണ്ട് സഞ്ചാരികൾക്കു മുന്നിൽ. സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന സായാഹ്നങ്ങളില്‍ നിമിഷങ്ങൾ കൊണ്ട് ചെമ്പുനിറത്തിന്റെ സൗമ്യരാഗം നിങ്ങളുടെ ഉടലിനു മാറ്റ്കൂട്ടും. സായാഹ്നത്തോടെ തിരക്കേറുന്ന കടല്‍ത്തീരത്തെ ജീവിതം അര്‍ദ്ധരാത്രിയോളം നീളാം. ഒരു പറ്റം ചെലവു കുറഞ്ഞ കോട്ടേജുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, സമ്മേളന സൗകര്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ കോവളത്ത് വിനോദസഞ്ചാരികള്‍ക്ക് വിവിധനിരക്കിലുളള സൗകര്യങ്ങള്‍ ലഭിക്കും.
പഞ്ച നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ വരെ കോവളത്തില്‍ താമസ സൗകര്യമൊരുക്കുന്നു. കോണ്‍ടിനെന്റല്‍ ഭക്ഷണം മുതല്‍ വടക്കേ ഇന്ത്യന്‍, ദക്ഷിണേന്ത്യന്‍ രുചികളും തനി നാടന്‍ രുചികളും ആസ്വദിക്കാവുന്ന ഭക്ഷണശാലകളും സുലഭമാണ്. കോവളത്തു നിന്ന് 16 കി. മീ. മാത്രം അകലെയാണ് തിരുവനന്തപുരം. യാത്രാസൗകര്യങ്ങളും മെച്ചപ്പെട്ടതാണ്, അനായാസം കോവളത്തു വരാം, പോകാം. അവധി ആഘോഷിക്കാനെത്തിയവര്‍ക്ക് കോവളത്ത് താമസിച്ച് നഗരത്തിലേക്കു പോകുന്നതാണ് നല്ലത്.
നഗരത്തില്‍ നേപ്പിയര്‍ മ്യൂസിയം, ശ്രീചിത്ര ആര്‍ട്ട് ഗ്യാലറി, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങളുണ്ട്. കേരളത്തിന്റെ തനതു കൗതുകവസ്തുക്കളും സ്മരണികകളും കരകൗശല വസ്തുക്കളും വാങ്ങാന്‍ സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ എസ്.എം.എസ്.എം. പ്രദര്‍ശനശാലയും നഗരത്തില്‍ ഉണ്ട്.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍, 16 കി. മീ.
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 10 കി. മീ.
സന്ദര്‍ശനത്തിന് നല്ല സമയം : സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ.
Post Your Comments