ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ അഭിമുഖം മന്‍ കി ബാത്ത് പരിപാടിയിലൂടെ ‘ഓള്‍ ഇന്ത്യ റേഡിയോ’ നേടിയ തുകയുടെ കണക്കുകൾ പുറത്ത്. 10 കോടി രൂപയാണ് കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളായി ഓള്‍ ഇന്ത്യ റേഡിയോ നേടിയത്.
5.19 കോടി രൂപ വരുമാനമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് ലഭിച്ചത്. 2015-16 ല്‍ ഇത് 4.78 കോടി രൂപയായിരുന്നു. മന്‍ കി ബാത്ത് ഇംഗ്ലീഷിലും,സംസ്കൃതത്തിലും ആകാശവാണിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ഒറിജിനല്‍ ബ്രോഡ്കാസ്റ്റ് പൂര്‍ത്തിയാക്കിയതിനുശേഷം അതേദിവസം 18 ഭാഷകളിലും 33 പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം നടത്തും എന്ന് വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി രാജവര്‍ധരന്‍ റാത്തോഡ് പറഞ്ഞു.മന്‍ കി ബാത്ത് എന്ന പരിപാടി 2014 ഒക്ടോബര്‍ 3 ആണ് സംപ്രേക്ഷണം ആരംഭിച്ചത്.
Post Your Comments