ന്യൂഡല്‍ഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശം ഒരു മണിക്കൂറില്‍ കൂടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും, ഓഗസ്റ്റ് 15ന് നടത്തിയ പ്രസംഗം നീണ്ടുപോയെന്ന് വ്യാപകമായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ ്പുതിയ തീരുമാനം. റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തവണത്ത സ്വാതന്ത്ര്യദിന സന്ദശം 50 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 15 നിശ്ചയദാര്‍ഢ്യത്തിന്റെ ദിനമായി ആഘോഷിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. തീവ്രവാദം, ജാതി വ്യവസ്ഥ, ദാരിദ്ര്യം എന്നിവ ഭാരതത്തില്‍ നിന്നും തുടച്ച് നീക്കേണ്ടതുണ്ട്. അതിനായി രാജ്യത്തെ ഓരോ പൗരനും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments