കൊച്ചി: സംസ്ഥാനത്ത് യുവനടിയെ ആക്രമിച്ച കേസില്‍ ഇനിയും നാടകീയ രംഗങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഥ പകുതിയേ ആയിട്ടുള്ളൂവെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. മാദ്ധ്യമ പ്രവര്‍ത്തകരുടെ മൈക്ക് കണ്ടപ്പോള്‍ സുനില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വിലക്കി. ഇതിനിടെയാണ് കഥ പകുതിയേ ആയിട്ടുള്ളൂ എന്ന് പള്‍സര്‍ സുനി പറഞ്ഞത്.
അതേസമയം, പള്‍സര്‍ സുനിയുടെ റിമാന്‍ഡ് അടുത്ത മാസം ഒന്നുവരെ നീട്ടി. ഇയാളുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 20ന് വാദം കേള്‍ക്കും. അഡ്വക്കേറ്റ് ബി.എ.ആളൂരാണ് സുനിക്ക് വേണ്ടി കോതിയില്‍ ഹാജരായത്. കേസില്‍ ഇനിയും പ്രതികളുണ്ടാവുമെന്ന് ആളൂര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുനിക്ക് കോടതിയോട് മാത്രമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Post Your Comments