ക്വിറ്റോ: രാജ്യത്ത് ഈ വര്‍ഷം ആദ്യം മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ 56 ടണ്ണിലേറെ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്ന് ഇക്വഡോര്‍ ആഭ്യന്തര മന്ത്രി സീസര്‍ നവാസ്.
6,152 പേരെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയെന്നും ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും നവാസ് പറഞ്ഞു. 5,381 പരിശോധനകളാണ് ഇതിനായി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ചില്‍ ഇക്വഡോര്‍ മയക്കുമരുന്നു വിരുദ്ധ സ്‌ക്വാഡും പോലീസും തീരസംരക്ഷണ സേനയും ചേര്‍ന്ന് സമുദ്രാതിര്‍ത്തിയില്‍ നിന്ന് 1.9 ടണ്‍ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
Post Your Comments