Latest NewsKeralaNews

17 -18 വയസ്സുള്ള പെൺകുട്ടികളുടെ സെക്സ് ആവശ്യപ്പെട്ടു മെസേജ് അയച്ചത് കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പിൽ : അധ്യാപകനായ പ്രതിയെ സംരക്ഷിച്ച് സിപിഎം

കോഴിക്കോട്: കുടുംബശ്രീയുടെ വാട്സ്ആപ് ഗ്രൂപ്പിൽ സെക്സ് വീഡിയോ ആവശ്യപ്പെട്ട് കുടുംബശ്രീയുടെ അസിസ്റ്റന്റ്‌ ജില്ലാ മിഷൻ കോ ഓർഡിനേറ്ററായ അദ്ധ്യാപകൻ. ഉടൻ തന്നെ തിരുത്തൽ മെസെജ്ഉം അയച്ചു അദ്ധ്യാപകൻ തടി തപ്പാൻ നോക്കി. സോറി സുഹൃത്ത് അയച്ചതാണെന്ന് മെസേജ് അയക്കുകയും ചെയ്തു. കുടുംബശ്രീ സംരംഭങ്ങളുടെ ചുമതലക്കാരനായ എ സി മൊയ്തീൻ ആണ് ഇങ്ങനെ ഒരു മെസേജ് വനിതകൾ മാത്രമുള്ള കുടുംബശ്രീ ഗ്രൂപ്പിലേക്ക് അയച്ചത്.

200 നടുത്തു വനിതകൾ ആണ് ഈ ഗ്രൂപ്പിൽ ഉള്ളത്. ജൂലൈ മാസം രണ്ടാം തീയതി രാത്രി ഒൻപതു മണിയോടെയാണ് മെസേജ് ഗ്രൂപ്പിൽ എത്തിയത്.സംഭവം വിവാദമായതോടെ അധ്യാപകനെ സിപിഎം ജില്ലാ നേതൃത്വം സംരക്ഷിക്കുന്നു എന്ന ആരോപണവും ഉണ്ട്.കായണ്ണ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് മൊയ്തീൻ.

സംഭവം വിവാദമായതോടെ ഇതിന്റെ സ്ക്രീൻഷോട്ട് എടുത്തു മറ്റുള്ളവർക്ക് കൊടുക്കരുതെന്ന് സിപിഎം ജില്ലാ നേതൃത്വത്തിലെ ചിലർ അംഗങ്ങൾക്ക് പലതവണ ഫോൺ ചെയ്തും മെസേജ് അയച്ചും ആവശ്യപ്പെട്ടു. കുടുംബശ്രീ യൂണിറ്റിന്റെ ഡയറക്ടറോ കെ ടി ജലീലോ ഈ വിവരം അറിഞ്ഞിട്ടില്ല. എന്നാൽ അംഗങ്ങൾക്ക് കടുത്ത പ്രതിഷേധമാണ് ഈ സംഭവത്തിൽ ഉള്ളത്.

മെസേജിന്റെ സ്ക്രീൻഷോട്ട് :

 

shortlink

Related Articles

Post Your Comments

Related Articles


Back to top button