Latest NewsKeralaNews

മാധ്യമപ്രവര്‍ത്തകയ്ക്ക് മധ്യവയസ്‌കൻ അശ്ലീലകുറിപ്പെഴുതി നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കുറിപ്പെഴുതി നൽകിയയാൾ പിടിയിൽ. പത്തനംതിട്ട അങ്ങാമൂഴി സ്വദേശി സുരേഷാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് കലൂര്‍ ജങ്ഷനില്‍ ബസ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകയുടെ കൈയില്‍ അശ്ലീലക്കുറിപ്പ് എഴുതി ഇയാൾ നൽകുകയായിരുന്നു. ഇതോടൊപ്പം ഇയാളുടെ ഫോൺ നമ്പറും എഴുതിയിരുന്നു.

Read Also: രാത്രിയിൽ ചൂടുവെള്ളം കുടിക്കുന്നവര്‍ ഇതുകൂടി അറിയുക

യുവതി ഈ സംഭവം സഹപ്രവർത്തകയോട് പറഞ്ഞതോടെ സഹപ്രവർത്തക ഇയാളെ തന്ത്രപൂർവം പിറ്റേദിവസം രാവിലെ കലൂരിലേക്ക് വിളിച്ചുവരുത്തി. രാവിലെ 11-ന് കലൂരില്‍ എത്തിയ സുരേഷ് മാധ്യമ പ്രവര്‍ത്തകയുടെ കൂടെ സഹപ്രവര്‍ത്തകനെ കണ്ടതോടെ അവിടെ നിന്ന് തന്ത്രത്തില്‍ രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനും കൂടി സുരേഷിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നീട് ഇവർ വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തിൽ നോര്‍ത്ത് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button