ആലപ്പുഴ : കുഴല്‍പണ സംഘവുമായി മുന്‍ ന്യായാധിപന് അടുത്ത ബന്ധമെന്ന് സൂചന. ചേര്‍ത്തലയില്‍ അരക്കോടിയുടെ അസാധുനോട്ടുമായി പിടികൂടിയ ഈ സംഘവുമായി മലയാളിയായ മുന്‍ ന്യായാധിപന് ബന്ധമുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത് . സംഘത്തിന്റെ പ്രധാന ഇടപാടുകാരനായ മുന്‍ന്യായാധിപന്റെ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ മാറിയെടുത്തതായാണ് വിവരം.
അസാധുനോട്ട് മാറ്റിക്കൊടുക്കുന്ന സംഘത്തിന്റെ ഏഴുപേരാണ് കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ പിടിയിലായത്. വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെയാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നത്. പിടിയിലായ പ്രതികള്‍ ഈ മുന്‍ ന്യായാധിപന്റെ പേര് ആദ്യദിവസംതന്നെ പറഞ്ഞിരുന്നെങ്കിലും പോലീസ് ഗൗരവത്തിലെടുത്തിരുന്നില്ല.
എന്നാല്‍, രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രതികള്‍ പിടിയിലായദിവസംതന്നെ കേന്ദ്ര ഇന്റിലിജന്‍സ് ബ്യൂറോ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ എത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഒന്നരക്കോടിയോളം രൂപയുടെ ആഡംബര കാറില്‍ സഞ്ചരിച്ചാണ് പ്രതികള്‍ നോട്ട് കൈമാറ്റം നടത്തിയിരുന്നത്. എന്നാല്‍, അന്വേഷണം നടക്കുകയാണെന്നും മറ്റ് വിവരങ്ങളൊന്നും പറയാറായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
Post Your Comments