
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയ്ക്ക് പോലീസിന്റെ ഭീഷണി. ഡല്‍ഹിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് ഇവര്‍ പരാതി നല്കി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശബ്ദം ഹാഷ്മി എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കാണ് പോലീസിന്റെ വധഭീഷണി. തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള സബ് ഇന്‍സ്പെക്ടറുടെ സംഭാഷണമടങ്ങുന്ന ഓഡിയോ ടേപ്പും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. തന്നെ ഏറ്റുമുട്ടലിലൂടെ വധിക്കും എന്ന് നേരിട്ട് ഭീഷണിപ്പെടുത്തിയതായാണ് ഇവരുടെ പരാതി. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയതിനെക്കാള് ഉപരി, രാജ്യത്തെ ആരെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ആകുമെന്നുള്ള അയാളുടെ പ്രസ്താവനയാണ് തനിക്ക് പ്രധാനമെന്നാണ് ശബ്നം പറയുന്നത്.
Post Your Comments