കണ്ണൂര്‍: നഴ്‌സുമാര്‍ സമരം ശക്തമാക്കിയപ്പോള്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ നിയോഗിച്ചത് പിന്‍വലിക്കില്ലെന്ന് ജില്ലാ കളക്ടര്‍. മൂന്നു ദിവസങ്ങള്‍കൂടി ഉത്തരവ് നിലനില്‍ക്കുമെന്നും ഇതിനുശേഷം യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ അവലോകനം ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.
ഈ ഉത്തരവ് നടപ്പാക്കിയതോടെയാണ് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്നും കളക്ടര്‍ വ്യക്തമാക്കി. നഴ്‌സുമാരുടെ സമരം നേരിടുന്നതിനായി ജില്ലയിലെ നഴ്‌സിംഗ് കോളേജുകളിലെ ഒന്നാംവര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇവര്‍ക്ക് 150 രൂപ ദിവസവേതനവും ഭക്ഷണവും യാത്രസൗകര്യവും ഒരുക്കുന്നുണ്ട്.
Post Your Comments