മധ്യപ്രദേശ്: മധ്യപ്രദേശില്‍ കൗമാരക്കാരിയെ ട്രാക്ടറില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. കൃഷിസ്ഥലത്ത് പണിയെടുക്കുകയായിരുന്ന അച്ഛന് ഭക്ഷണം നല്കാന് പോകുന്ന വഴി സുരക്ഷാ കവചമായി ഉപയോഗിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റായിരുന്നു യുവതിയുടെ ദാരുണ അന്ത്യം. എന്നാല്‍ 250 കിലോമീറ്റര്‍ അകലെ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആശുപത്രിയുള്ളത്. ദൂരക്കൂടുതലും, അമിത ചിലവും ആയതിനാല്‍ ഡോക്ടര്‍മാര്‍ സംഭവ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ട്രാക്ടറില്‍ ഷീറ്റ് വലിച്ചുകെട്ടിയായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Post Your Comments