MollywoodLatest NewsCinemaMovie SongsEntertainmentMovie Gossips

രണ്ടാം ഭാഗങ്ങളുമായി മൂന്നാം വരവിനൊരുങ്ങി സുരേഷ് ഗോപി

ഒരു നല്ല പോലീസ് വേഷം എന്ന് പറഞ്ഞാല്‍ സിനിമാ പ്രേമികള്‍ എന്നും ഓര്‍ക്കുക സുരേഷ് ഗോപിയെ ആയിരിക്കും. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജനപ്രിയ കഥാപാത്രങ്ങളുമായി എന്നും തിളങ്ങി നിന്ന താരമാണ് സുരേഷ് ഗോപി. ഇപ്പോള്‍ എംപിയായി രാഷ്ട്രീയത്തില്‍ വിലസുന്ന താരം വീണ്ടും സിനിമയില്‍ സജീവമാകുന്നുവെന്നു സൂചന. എന്നാല്‍ ഈ വരവില്‍ ഒരുങ്ങുന്നത് ചില ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ലേലം, ചിന്താമണി കൊലക്കേസ്, ഭരത്ചന്ദ്രന്‍ ഐപിഎസ് എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ലേലം ഇന്നും പ്രേക്ഷകപ്രീതിയുള്ള ചിത്രം തന്നെയാണ്. രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മകന്‍ നിഥിന്‍ രണ്‍ജി പണിക്കരാണ്. ഇതിനൊപ്പം സുരേഷ് ഗോപിയുടെ രണ്ടാം വരവിന് കരുത്തായി മാറിയ കമ്മീഷണറുടെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രന്‍ ഐപിഎസിന് മൂന്നാം ഭാഗം തയ്യാറാവുന്നുവെന്നും സൂചനയുണ്ട്. ഈ ചിത്രത്തിനും തിരക്കഥ എഴുതുന്നത് രണ്‍ജി പണിക്കര്‍ തന്നെയാണ്. ചിത്രം നിര്‍മിക്കുന്നത് ലിബര്‍ട്ടി ബഷീറാണ്. അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരാടിയാരായി വെള്ളിത്തിരയില്‍ തകര്‍ത്ത ചിന്താമണി കൊലക്കേസ് വീണ്ടുമെത്തുമെന്നും സൂചനയുണ്ട്. എകെ സാജന്‍ തിരക്കഥ എഴുതിയ ചിന്താമണി കൊലക്കേസ് സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button