കൊല്ലം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണയുമായി മാവോയിസ്റ് ബന്ധമുള്ളവരും! പൊലീസിനേയും മാധ്യമങ്ങളേയും ഭരണകൂടത്തേയും തള്ളി പറഞ്ഞ് ദിലീപിനെ പരോക്ഷമായി നീറ്റാ ജലാറ്റിന്‍ കേസ് പ്രതി തുഷാര്‍ ആണ് ന്യായീകരിച്ചത്. കേരള മനുഷ്യാവകാശ സമിതി യോഗത്തിലാണ് ദിലീപിന് അനുകൂല നിലപാട് ഉണ്ടായത്.
എന്നാൽ നേഴ്സുമാരുടെ സമരത്തിന് പിന്തുണ നല്‍കാനാണ് സിപിഐ മാവോയിസ്റ്റിന്റെ രഹസ്യ നീക്കമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട് ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഷൈനിയേയും അനൂപിനേയും കാണാന്‍ പോയ സിപി റഷീദ്,ഹരി എന്നിവരെ കേരളം തമിഴ്നാട് പോലീസ് അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് യോഗം കൂടിയത്. നേഴ്സുമാരുടെ സമരത്തിന് എല്ലാ പിന്തുണയും നൽകി പൊതു സമൂഹത്തിന്റെ പിന്തുണ നേടുകയാണ് മാവോയിസ്റ്റ് തന്ത്രമെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
Post Your Comments