ബെർലിൻ ; ബന്ധം നഷ്ടമായി 200 പേരുമായി പറന്ന യാത്രാവിമാനം നിലത്തിറക്കിയത് യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ. എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ട്ടപെട്ട് ലക്ഷ്യം തെറ്റി സഞ്ചരിച്ച കൊറിയൻ എയറിന്റെ വിമാനത്തെയാണ് ജർമൻ യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ സ്‌റ്റുട്ട്ഗർട്ട് വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കിയത്.
ശനിയായ്ച്ചയായിരുന്നു സംഭവം. സൗത്ത് കൊറിയയിലെ സിയോളിൽ നിന്നും സൂറിച്ചിലേക്ക് 200 യാത്രക്കാരുമായി പറന്ന സൗത്ത് കൊറിയൻ വിമാനത്തിന്റെ വാർത്താ വിനിമയ ബന്ധം സൗത്ത് വെസ്റ്റ് ജർമനി നിലയവുമായി നഷ്ട്ടപെട്ടു. തുടർന്ന് രണ്ടു യുദ്ധ വിമാനങ്ങൾ അയച്ച് വിമാനത്തെ കണ്ടെത്തുകയും, അടിയന്തരമായി ഇറക്കുകയായിരുന്നു എന്നും വിമാനത്താവള വക്താവ് അറിയിച്ചു.
യാത്രക്കാർ സുരക്ഷിതരാണ് . ശനിയായ്ച്ച രാത്രി വിമാനത്താവളത്തിൽ കഴിഞ്ഞ ഇവരെ ഞായറായ്ച്ച ബസ് മുഖേന സൂറിച്ചിലെത്തിച്ചു.
Post Your Comments