മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നതും ഭക്ഷണത്തിനായി കൊല്ലുന്നതും നമുക്ക് സുപരിചിതമായ കാര്യമാണ്. എന്നാല്‍ മൃഗങ്ങളുടെ രക്തം കുടിക്കുന്നവരുണ്ടെന്നു പറഞ്ഞാല്‍ അത്ഭുതം തോന്നും.
എത്യോപ്യയിലെ സുര്‍മ ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും വേണ്ടി മൃഗങ്ങളുടെ രക്തം കുടിക്കുന്നത്. മൃഗങ്ങളുടെ കഴുത്തില്‍ അമ്പ് കൊണ്ട് മുറിവുണ്ടാക്കി അതുവഴി വരുന്ന രക്തം ശേഖരിച്ച് വെച്ച് കുടിക്കുകയാണ് ചെയ്യുന്നത്. ആവശ്യത്തിന് രക്തമെടുത്ത് കഴിഞ്ഞാല്‍ മുറിവ് പച്ചില മരുന്ന പുരട്ടി വീണ്ടും അവയെ വിടും. ചില സമയത്ത് മൃഗങ്ങളുടെ കഴുത്ത് മുറിച്ച് ഒഴുകി വരുന്ന രക്തം നേരിട്ട് കുടിക്കാറുമുണ്ട്.
സുര്‍മ ഗോത്ര വര്‍ഗക്കാരുടെ പ്രധാന തൊഴില്‍ എന്ന് പറയുന്നത് മൃഗങ്ങളെ വളര്ത്തലാണ്. മൃഗങ്ങളുടെ മാംസവും പാലും ഒക്കെ ഇവരുടെ വിശിഷ്ട ആഹാരങ്ങളുമാണ്. ഒരു പക്ഷെ മൃഗങ്ങളുടെ രക്തം കുടിക്കുന്നതിന് വേണ്ടിയാവും ഇവര്‍ മൃഗങ്ങളെ വളര്‍ത്തുന്നതും.
Post Your Comments