Latest NewsAutomobilePhoto Story

കുഞ്ഞൻ എസ്.യു.വിയുമായി ജാഗ്വർ

കുഞ്ഞൻ എസ്.യു.വിയുമായി ജാഗ്വർ. ഏറ്റവും ചെറിയ കോംപാക്ട് എസ്.യു.വിയായ ഇ-പേസ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ പുറത്തിറങ്ങുന്ന ഇ-പേസ് അടുത്ത വര്‍ഷം ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിലെത്താനും സാധ്യതയുണ്ട്.

ജാഗ്വര്‍ എഫ്-സ്‌പേസുമായി സാമ്യമുള്ള രൂപമാണ് ഈ കുഞ്ഞന്‍ എസ് യു വിക്ക് ഉള്ളത്. മുന്‍ഭാഗത്തിന് പതിവ് ജാഗ്വര്‍ കാറുകളെക്കാള്‍ നീളം കുറവാണെങ്കിലും ഇരുവശങ്ങളുടെ രൂപം ഐക്കണിക് ഡിസൈന്‍ ജാഗ്വര്‍ അതേപടി പിന്തുടര്‍ന്നിട്ടുണ്ട്. മുന്‍ഭാഗത്തിന് പതിവ് ജാഗ്വര്‍ കാറുകളെക്കാള്‍ നീളം കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത.  കരുത്തന്‍ പരിവേഷമുള്ള ഗ്രിൽ എഫ്-സ്‌പേസില്‍നിന്ന് കടമെടുത്ത എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ് പിന്നിലേക്ക് തള്ളിനില്‍ക്കുന്ന  റിയർസൈഡ് എന്നിവ വാഹനത്തിന്റെ   പുറം ഭാഗം സുന്ദരമാക്കുമ്പോൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ ഉള്‍വശത്തെ ആഡംബരമാക്കുന്നു.

രണ്ട് പെട്രോള്‍ എഞ്ചിനിലും മൂന്ന് ഡീസല്‍ എഞ്ചിനിലുമായിരിക്കും ഇ-പേസ് ലഭ്യമാകുക. 9 സ്പീഡ് ഇസഡ് എഫ് (ZF) ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിൽ മണിക്കൂറില്‍ 243 കിലോമീറ്റര്‍  വേഗത ഇ-പേസ് നല്‍കുന്നു. കൂടാതെ ആറ് എയര്‍ബാഗ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേര്‍ഡ് ട്രാഫിക് മോണിറ്റര്‍, പാര്‍ക്ക് അസിസ്റ്റ്, മുതലായവ വാഹനത്തിലെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നു.

ഈ വർഷാവസാനത്തോടെ വിപണിയിലെത്തുന്ന ഇ-സ്‌പേസിന്റെ വില എത്രയാണെന്ന് അറിയില്ലെങ്കിലും പെര്‍ഫോമെന്‍സിന്റെയും,രൂപത്തിന്റെയും അടിസ്ഥാനത്തിൽ ഔഡി (Q 5), മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍സി, ബിഎംഡബ്യു എക്‌സ് 3, വോള്‍വോ എക്സ് സി 60 (XC) 60 എന്നിവയായിരിക്കും നിരത്തിൽ ഈ കുഞ്ഞന്‍റെ മുഖ്യ എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button