ലഖ്നൗ: ആശുപത്രിയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് അടിയന്തിരമായി രോഗികളെ ഒഴിപ്പിച്ചു. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ട്രോമാ സെന്ററിലാണ് തീപ്പിടിത്തം ഉണ്ടായത്. രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു.
മെഡിക്കല്‍ കോളജിലെ മെഡിസിന് വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിച്ചത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗികളെല്ലാം സുരക്ഷിതരാണെന്നാണ് അധികൃതര്‍ പറയുന്നു. തീപിടിത്തം ഉണ്ടായ കാരണം വ്യക്തമല്ല.
Post Your Comments