ലണ്ടൻ ; വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് സെമി സ്വന്തമാക്കി ഇന്ത്യ. 186 റൺസിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം മറികടക്കാൻ ന്യൂസിലാൻഡിന് സാധിച്ചില്ല. ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിൽ പിടിച്ച് നിൽക്കാനാകാതെ 79 റൺസിന് ന്യൂസിലാൻഡ് പുറത്തായി. രാജേശ്വരി ഗായകവേദ് നേടിയ അഞ്ചു വിക്കറ്റുകൾ ഇന്ത്യയുടെ ജയത്തിന് നിർണായകമായി. കൂടാതെ ക്യാപ്റ്റൻ മിതാലി രാജ് (109) വേധ കൃഷ്ണമൂർത്തി (70) ഹർമൻപ്രീത് കൗർ (60) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിൽ മികച്ച സ്കോർ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു.
Post Your Comments