Latest NewsKeralaNews

പുതിയ വിശേഷം പങ്കുവയ്ക്കാനായി നടന്‍ ദിലീപ് വീണ്ടും ഫേസ്ബുക്കില്‍

പുതിയ വിശേഷം പങ്കുവയ്ക്കാനായി നടന്‍ ദിലീപ് വീണ്ടും ഫേസ്ബുക്കില്‍ തിരിച്ചെത്തി. താരത്തിന്റെ പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടാനാണ് ഫേസ്ബുക്കിലെത്തിയത്.നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് സാമൂഹിക മാധ്യമങ്ങളില്‍ ദീര്‍ഘ കാലത്തിനു ശേഷമാണ് ഫേസ്ബുക്കില്‍ എത്തുന്നത്.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടര്‍ന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും,എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ ‘കമ്മാരസംഭവം ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചവര്‍ക്ക് സമര്‍പ്പിതം.
ഒടിച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം.”

-ദിലീപ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button