കേരള പോലീസിനു വലിയ സല്യൂട്ട് നൽകി ദിലീപ്. ഇപ്പോൾ അല്ല കഴിഞ്ഞ നവംബറിലാണ് ദിലീപ് പോലീസിനെ പുകഴ്ത്തിയത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ നടന്ന മോഷണക്കേസിലെ പ്രതികൾ പിടിയിലായ അവസരത്തിലാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കുന്നത്. ഇപ്പോഴും ദിലീപിനു ഈ അഭിപ്രായം തന്നെയാണോ എന്ന സംശയത്തിലാണ് പോസ്റ്റ് വായിച്ചവർ.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
കേരളാപോലീസിന് ഒരു വലിയസല്യൂട്ട്. ഓഗസ്റ്റ് 28നു എന്റെ തിയേറ്ററിൽ നടന്ന മോഷണത്തിലെ പ്രതിയെ പിടിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സാഹസീകതയ്ക്കും,ബുദ്ധികൂർമ്മതയ്ക്കും എന്റെ സല്യൂട്ട്.കഴിഞ്ഞ രണ്ടരമാസം കൊണ്ട് ഒരു അസാധാരണ മോഷണക്കേസിലെ പ്രതിയെ ശാസ്ത്രീയമായി കീഴ്‌പെടുത്തിയ അസാധാരണ വൈഭവമ്മാണു ഈ കേസന്വേഷിച്ച ഉദ്ധ്യോഗസ്ഥർ കാഴ്ചവച്ചത്,കേരളാപോലീസിനു മുന്നിൽ അസാധ്യമായ് ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി വ്യതമാക്കപ്പെട്ടു ഈ കേസിന്റെ അന്വേഷണം.ഒരിക്കൽക്കൂടി കേരളാ പോലീസിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം ഈ കേസ് സുത്യർഹമാം വിധം അന്വേഷണം പൂർത്തിയാക്കിയ, അതിനു നേതൃത്ത്വം നൽകിയ ശ്രീമതി നിശാന്തിനിIPS ,DYSPവാഹിദ് C I കൃഷ്ണൻM.K S Iജയേഷ് ബാലൻ ad S Iലോനപ്പൻK.D, ASI murali, senior CPO സതീശൻ മനോജ്, CPO അജിത്,സിജൊ തുടങ്ങിയവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
Post Your Comments