KeralaNews Story

മാധ്യമങ്ങളുടെ പരിധിവിട്ടുള്ള ആഘോഷങ്ങൾ മൂലമാണ് ദിലീപ് അനുകൂല തരംഗം ഉണ്ടായത് : കാശു കിട്ടിയാൽ ഏതു വാർത്തയും മുക്കുന്ന രീതിയല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കുള്ളത്

ജിതിൻ ജേക്കബ് 

ഇന്ന് ദിലീപിനോട് ഏതെങ്കിലും മലയാളിക്ക് ഒരു സഹതാപം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഒരു പബ്ലിക് റിലേഷൻ കമ്പനികൾക്കും അല്ല. നേരെ മറിച്ചു ഇവിടുത്തെ മാധ്യമങ്ങളുടെ പരിധിവിട്ടുള്ള ആഘോഷങ്ങൾ മൂലമാണ്. സോഷ്യൽ മീഡിയയെ ദിലീപ് വിലക്കെടുത്തു വാങ്ങി എന്നൊക്കെ പറയുന്ന മാധ്യമ സിങ്കങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നതെന്നറിയില്ല. നിങ്ങളെ വിലക്കെടുക്കാവുന്നതുപോലെ എല്ലാവരെയും കിട്ടുമെന്നാണോ കരുതുന്നത്?
കാശു കിട്ടിയാൽ ഏതു വാർത്തയും മുക്കുന്ന അല്ലെങ്കിൽ വളച്ചൊടിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ നിലവാരം എന്തായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കുണ്ടാകില്ല എന്ന് തീർച്ച.

മാധ്യമങ്ങൾ മുക്കുമായിരുന്ന പല വാർത്തകളും സജീവമായി നിലനിർത്തിയതും മുമ്പോട്ടു കൊണ്ടുവന്നതും സോഷ്യൽ മീഡിയ ആണ്. മാധ്യമങ്ങളുടെ പല കള്ളത്തരങ്ങളും പൊളിച്ചതും സോഷ്യൽ മീഡിയ തന്നെയാണ്. ജിഷ വധക്കേസ് മുഖ്യധാരയിലെത്തിച്ചത് സോഷ്യൽ മീഡിയ ആയിരുന്നു.മുത്തൂറ്റിലെ റെയ്ഡും, ഗോകുലത്തിലെ റെയ്ഡും കല്യാൺ സിൽക്സിലെ തൊഴിലാളി സമരവും, ജിഷ്ണു കേസും, നഴ്സുമാരുടെ സമരവുമൊക്കെ എങ്ങും തൊടാതെ മാധ്യമങ്ങൾ അവതരിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയ ആണ് ശക്തമായി പ്രതികരിച്ചത് എന്നോർക്കണം.

ബോബി ചെമ്മണ്ണൂരിന് എതിരെ ഒരു മാധ്യമ സിംഗത്തിനും ഒരു പരാതിയും ഇല്ലല്ലോ അല്ലെ?പല വാർത്തകളും സോഷ്യൽ മീഡിയ സജീവമായി നിൽക്കുന്നതുകൊണ്ടാണ് മാധ്യമങ്ങൾക്കു മുക്കാൻ പറ്റാതെ പോകുന്നത് എന്നോർക്കണം.
വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനുവേണ്ടി വാർത്ത വളച്ചൊടിച്ചു ജനത്തെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച ചില മാധ്യമ പ്രവർത്തകരുടെ നിലപാടും നമ്മൾ കണ്ടതാണ്.ചാനൽ റിപോർട്ടറോട് എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നതു എന്ന ദിലീപിന്റെ ചോദ്യം വൈകുന്നേരത്തെ ചർച്ചയിൽ ദിലീപ് ചാനൽ റിപോർട്ടറോട് പോയി പണി നോക്കാൻ പറഞ്ഞു എന്നാക്കി ഏഷ്യാനെറ്റ്.

എന്റെ സംശയം മാധ്യമങ്ങൾ ദിലീപിന് വേണ്ടി വർക്ക് ചെയ്യുകയാണോ എന്നതാണ്. മാക്സിമം നെഗറ്റീവായി ദിലീപിനെ അവതരിപ്പിച്ചു ദിലീപിനെ അത്രയ്ക്ക് മോശക്കാരനാക്കി കാണിച്ചു ഒരു സെന്റിമെൻസ് സൃഷ്ട്ടിക്കുകയാണ് മാധ്യമങ്ങൾ. നെഗറ്റീവ് വാർത്തകൾ ഒരു പരിധിവിടുമ്പോൾ അത് പോസിറ്റീവായി പരിണമിക്കും എന്ന് ആർക്കാണ് അറിയാൻപാടില്ലാത്തതു .മാധ്യമങ്ങൾക്കു ആഘോഷിക്കാൻ ഇന്നാട്ടിൽ വേറെ ഒത്തിരി വാർത്തകൾ ഉണ്ട്.

നഴ്സുമാരുടെ സമരം, അഴിമതിക്കെതിരെ നടപടി എടുത്ത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, പകർച്ച പനി, വിലക്കയറ്റം, പെൻഷൻ വിതരണം മുടങ്ങൽ, കയർ മേഖലയിലെയും കശുവണ്ടി മേഖലയിലെയും പ്രശ്നങ്ങൾ, GST.. അങ്ങനെ ധാരാളം.
വിഷയ ദാരിദ്ര്യമല്ല മാധ്യമങ്ങളെ ദിലീപ് കേസിൽ തന്നെ പിടിച്ചു നിർത്തുന്നതെന്നു വ്യക്തം. അപ്പോൾ ദിലീപിന് വേണ്ടി തന്നെയാണ് മാധ്യമങ്ങൾ ഇങ്ങനെ വിയർപ്പൊഴുക്കുന്നതു എന്ന് വ്യക്തം. അത് ഒന്നുകൂടി കൊഴുപ്പിക്കാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ദിലീപ് വിലക്കെടുത്തു എന്നുള്ള ആരോപണവുമായുള്ള മാധ്യമങ്ങളുടെ രംഗ പ്രവേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button