കൊച്ചി ; സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസ് വൈകിപ്പിച്ചതിനാണ് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. തീരുമാനം എടുക്കാൻ പന്ത്രണ്ടാം മണിക്കൂർ വരെ കാത്തിരുന്നത് എന്തിന്. ഓർഡിനൻസിൽ ചെറിയ തിരുത്തലുകൾ മാത്രമാണ് വേണ്ടിയിരുന്നത്. തിരുത്തലുകൾക്ക് ഏറെ കാലതമസമെടുത്തെന്നും, വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇന്ന് സംസ്ഥാന സർക്കാര്‍ സ്വാശ്രയ മെഡിക്കൽ ഫീസുകൾ പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി എംബിബിഎസ് സീറ്റിൽ ഫീസ് 50,000 രൂപ കുറച്ചു. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി. എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായും നിശ്ചയിച്ചിരുന്നു
Post Your Comments