Karkkidakam

പഞ്ഞ കർക്കടകം ഒരു പഴങ്കഥ

പഞ്ഞ കർക്കടകം ഒരു പഴങ്കഥ
കർക്കടകത്തിനെ വറുതിയുടെ കാലമായാണ് പണ്ടുള്ളവർ കണക്കാക്കിയിരുന്നത്. എല്ലായിടത്തും ദാരിദ്ര്യവും രോഗങ്ങളും കൂടാതെ കനത്ത മഴ മൂലം കൃഷിയും ഇല്ലാത്ത അവസ്ഥ. പക്ഷെ ഇന്നത്തെ കാലത്ത് കർക്കടകം ചിലർക്കെങ്കിലും സമൃദ്ധിയുടെ കാലമാണ്.ഹെൽത്ത് ടൂറിസത്തിന്‍റെ ഭാഗമായി കേരളത്തിൽ നിരവധി സ്ഥാപനങ്ങൾ ആയുർവേദ ചികിത്സ ജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ആകർഷകമായ പാക്കേജുകളാണ് ഇവർ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നടപ്പാക്കിയിട്ടുള്ളത്.ഇതോടെ കേരളത്തിലെ ടൂറിസം മേഖലക്ക് മൊത്തത്തിൽ ഒരു ഉണർവാണ് കൈവന്നിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർക്കടകത്തിന് ഒരു പുതിയ മുഖമാണ് ടൂറിസം വകുപ്പ് നൽകിയിട്ടുള്ളത്. വിദേശത്ത് നിന്നും സ്വദേശത്തു നിന്നും ധാരാളം ആളുകളാണ് കർക്കട ചികിത്സക്കായി കേരളത്തിൽ എത്തുന്നത്.ആയുർവേദ ചികിത്സയിലൂടെ പുതിയ ഉണർവുമായി പുതുവർഷത്തിലേക്ക് കടക്കാനാണ് ഭൂരിഭാഗം ആളുകളും കർക്കടകം തന്നെ ചികിത്സക്കായി തിരഞ്ഞെടുക്കുന്നത്.
ഇതോടൊപ്പം കർക്കടക കഞ്ഞി കിറ്റ് എന്നപേരിൽ ആയുർവേദ മരുന്നുകളുടെ കൂട്ടും ഇപ്പോൾ വിപണിയിൽ താരമാണ്. വിശദമായ ആയുർവേദ ചികിത്സ ചെയ്യാൻ പറ്റാത്തവർക്ക് ഇത്തരം കിറ്റ് ഒരു ആശ്വാസമാണ്. കൂടാതെ ചില ക്ഷേത്രങ്ങളിലും കർക്കടക കഞ്ഞി വിതരണം ചെയ്യുന്നുണ്ട്.

ആയുർവേദ മേഖല കൂടാതെ വസ്ത്രവ്യാപാര മേഖലയിലും കർക്കടകം ഒരു പുതിയ സാധ്യത തുറന്നിട്ടുണ്ട്.മുൻവർഷത്തെ സ്റ്റോക്കുകൾ വിറ്റുതീർക്കാൻ കർക്കടക കിഴിവ് എന്നപേരിൽ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ നിരവധി ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കാലം മാറുന്നതനുസരിച്ച മുഖം മിനുക്കി കർക്കടകവും കാലത്തിനൊപ്പം സഞ്ചരിക്കുന്നു പക്ഷെ ചില നന്മകൾ നഷ്ടപെടാതിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button