കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി നിര്‍ണായക തെളിവുകള്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പോലീസിന് സുനി നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഭിഭാഷകന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം പരന്നതോടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതീഷ് ചാക്കോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അഭിഭാഷകനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് സൂചന.
Post Your Comments