ഭക്ഷണം പ്രിയരുടെ മനം കവരുകയാണ് റാബിയ. പാക്കിസ്ഥാനിലെ പിസ ഷോപ്പിലാണ് റാബിയുടെ സേവനം ലഭ്യമാക്കുന്നത്. റാബിയ വന്നതാടെ കച്ചവടം ഇരട്ടിയായി. എന്താണ് റാബിയുടെ സവിശേഷത. സംഗതി ലളിതമാണ് റാബിയ മനുഷ്യനല്ല സുന്ദരിയായ റോബോട്ടാണ്.
ഇതാദ്യമായാണ് പാക്കിസ്ഥാനിൽ ഒരു സുന്ദരി റോബോട്ട് വെയിറ്ററുടെ റോളിൽ എത്തുന്നത്. ആദ്യമായി വെയിറ്ററുടെ രൂപത്തിൽ റോബോട്ടിനെ കണ്ടവർ ഞെട്ടി. പിന്നീടാണ് റോബോട്ടിനെ ആളുകൾ സ്വീകരിച്ചത്. പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ നഗരത്തിലെ പിസ ഷോപ്പിലാണ് റാബിയുടെ സേവനം.
റാബിയെ കാണുവാനുള്ള ആഗ്രഹം അനേകരെ കടയിൽ എത്തിക്കുന്നു. ഇതോടെ കച്ചവടം പൊടിപൊടിക്കുകയാണെന്നും കട ഉടമ സയ്യിദ് അസീസ് അഹമ്മദ് ജഫാരി പറയുന്നു. ഫാരിയുടെ മകന് സയ്യിദ് ഉസാമ അസീസിന്റെ ആശയമാണ് റാബിയ. കഴിഞ്ഞ ഫെബ്രുവരിയിലാണ് കക്ഷി എത്തിയത്.
ഇരുപത്തഞ്ചു കിലോ ഭാരമുള്ള റോബോട്ട് അഞ്ചു കിലോ ഭാരം ചുമക്കും. ഉസാമ അസീസ് തന്നെയാണ് റോബോട്ടിനെ നിർമിച്ചതും.റോബോട്ടിനു വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഭാഗങ്ങളെല്ലാം തന്നെ പൂര്‍ണ്ണമായും പാക്കിസ്ഥാനില്‍ നിര്‍മിച്ചവയാണ്.
Post Your Comments