Karkkidakam

ആരോഗ്യപൂർണ്ണമായ ജീവിതത്തിനു കർക്കടക ചികിത്സ

കർക്കടക ചികിത്സയുടെ പരമപ്രധാനമായ ലക്ഷ്യം ആരോഗ്യപൂർണ്ണമായ ജീവിതമാണ്. രോഗം ശരീരത്തെ മാത്രമല്ല മനസിനെയും ദുർബലമാക്കുന്നു. ആയുർവേദം ലക്ഷ്യമിടുന്നത് ആയുസിന്റെ പരിപാലനമാണ്. രോഗത്തെ തടയുക,പ്രതിരോധശക്തിയെ വർധിപ്പിക്കുക എന്നിവയാണ് ആയുർവേദത്തിന്റെ പ്രഥമ ലക്ഷ്യം. അഥവാ രോഗം ബാധിച്ചാൽ അവയെ ശമിപ്പിക്കാനും ഇനി വരാതിരിക്കുവാനുള്ള ശ്രമവുമാണ് ഒൗഷധസേവയിലൂടെ സ്ഥലമാകുന്നത്.
രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതാണ്. അതിനു വേണ്ടിയാണ് എണ്ണ തേച്ചുകുളി, ആഹാരം, ദിനചര്യകൾ, രസായനചികിത്സകൾ, പഞ്ചകർമ്മ ചികിത്സ എന്നിവയ്ക്കെല്ലാം വലിയ  പ്രാധാന്യം നൽകുന്നത്. കർക്കടക ചികിത്സ, സുഖചികിത്സ എന്നിവയിൽ ഏറ്റവും പ്രധാനം പഞ്ചകർമ ചികിത്സയാണ്.
കർക്കടകം ഏറ്റവും അവസാന മലയാള മാസമാണ്. ഈ സമയത്ത് കോരിച്ചൊരിഞ്ഞ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. ഈ സമയത്ത് ശരീരബലം, രോഗപ്രതിരോധശക്തി, ദഹനശക്തി എന്നിവ കുറയും. അതിനാൽ പകർച്ചവ്യാധികളും, മറ്റു രോഗങ്ങളും വ്യാപിക്കുന്നതാണ് കണ്ടുവരുന്നത്. വാതവും പിത്തവും വർധിക്കുന്നതും ഇതിന്റെ കാരണമായി ആയുർവേദ ശാസ്ത്രം വിലയിരുത്തുന്നു.
കേരളത്തിന്റെ പാരമ്പര്യവും തനിമയുനുസരിച്ചുള്ളതാണ് കർക്കടക ചികിത്സ. സുഖചികിത്സയിലൂടെ മനസിനും ശരീരത്തിനും പുതുജീവനും പ്രദാനം ചെയ്യുന്നതും ദഹനവ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കുന്നതും സാധിക്കും. നാഡീ വ്യൂഹത്തിനു ശക്തിപകരാനായി രക്തസഞ്ചാരം വർധിപ്പിക്കാനുള്ള ചികിത്സാവിധികളും സുഖചികിത്സയിലുണ്ട്. ശരീര വേദന അകറ്റുന്നതും ചികിത്സയുടെ ലക്ഷ്യമാണ്. ബാഹ്യസൗന്ദര്യവും ആകാരഭംഗിയും നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും കർക്കടക ചികിത്സ സഹായിക്കും.
കർക്കടക ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഒൗഷധ കഞ്ഞി ആരോഗ്യത്തിനു ഉത്തമാണ്. അതിലെ ഒൗഷധങ്ങളുടെ വീര്യം ദഹനവ്യവസ്ഥയേ ഉദ്ദീപിപ്പിക്കും. ഇത് ശരീരത്തിലെ കോശങ്ങൾക്ക് പുതുജീവൻ പ്രദാന ചെയുകയും രോഗ പ്രതിരോധ ശേഷി വർധിക്കാൻ കാരണമാകുകയും ചെയും.
പഞ്ചകർമ ചികിത്സകളോടൊപ്പം ചെയ്യുന്ന ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി മുതലായവയും  രക്തസഞ്ചാരം വർധിപ്പിക്കും. ഇതുവഴിയായി കോശങ്ങളിലേക്ക് എത്തുന്ന ശുദ്ധവായു വർധിക്കാൻ സഹായകരമാകും. ശരീരത്തിൽ അമിതമായി കാണപ്പെടുന്ന കൊഴുപ്പുകോശങ്ങളെ നശിപ്പിക്കുന്നതിനും ഇതു കാരണമാകും. അങ്ങനെ ആരോഗ്യപൂർണ്ണമായ ജീവിതത്തിനു കർക്കടക ചികിത്സ വഴി സാധ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button