KeralaLatest NewsNews

ഫേസ്ബുക്ക് കാമുകനെ തേടി അടിമാലിയിലെത്തിയ പതിനേഴുകാരിക്ക് ഒടുവിൽ സംഭവിച്ചതിങ്ങനെ

അടിമാലി: ഫേസ് ബുക്കിൽ പരിചയപ്പെട്ട കാമുകനെ തേടി പതിനേഴുകാരി അടിമാലിയിൽ. തിരുവനന്തപുരത്ത് നിന്നുമാണ് പെൺകുട്ടി ഇടുക്കി ജില്ലയിലെ അടിമാലിയിലെത്തിയത്. എന്നാൽ തന്റെ കാമുകി ഇതല്ലെന്നും പ്രൊഫൈൽ ചിത്രത്തിലെ പെൺകുട്ടി ഇങ്ങനല്ലെന്നും പറഞ്ഞ് കാമുകൻ കൈയൊഴിഞ്ഞതോടെ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി.

കുറുപ്പുംപടി സ്വദേശിയായ യുവാവും പെൺകുട്ടിയുമായി ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ട് പ്രണയത്തിലായത്. തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്നും കഴക്കൂട്ടത്ത് എത്തണമെന്നും പെൺകുട്ടി യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് വിസമ്മതിച്ചതോടെ പെൺകുട്ടി കാമുകനെ നേരിട്ട് കാണാൻ വീട്ടിൽ നിന്നും പുറപ്പെടുകയായിരുന്നു. ചൊവ്വാഴ്ച എറണാകുളത്ത് എത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് മറയൂർ വട്ടവടയിൽ റിസോർട്ടിൽ യുവാവ് ജോലിചെയ്യുന്നതായി അറിയാവുന്ന പെൺകുട്ടി പിറ്റേന്ന് ഇവിടേയ്ക്ക് തിരിച്ചു. എന്നാൽ സ്ഥലം അറിയാതെ പരിഭ്രാന്തയായി നിന്ന പെൺകുട്ടിയോട് നാട്ടുകാർ കാര്യം തിരക്കി. പരസ്‌പരവിരുദ്ധമായ മറുപടികൾ കേട്ട് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി കാര്യങ്ങൾ ചോദിച്ചതോടെ ഫേസ് ബുക്ക് പ്രണയകഥ പുറത്തുവന്നു .തുടർന്ന് യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും യുവാവ് പെൺകുട്ടിയെ കൈയ്യൊഴിഞ്ഞു. പിന്നീട് പോലീസ് പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയും വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button