ഫ്രാങ്ക്ഫർട്ട് ; ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള വിലക്ക് നീക്കി കുവൈറ്റ് എയർവെയ്സ്. അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക് വിമാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈയിൽ കൊണ്ടുപേകാമെന്ന് കുവൈറ്റ് എയർവെയ്സ് സി.ഇ.ഒ. ഇബ്രാഹിം അബ്ദുള്ള അൽകുസാമ് അറിയിച്ചു.
അമേരിക്കൻ ആഭ്യന്തരസുരക്ഷാ വകുപ്പിന്റെ അനുമതിയോടെയാണ് വിലക്ക് നീക്കിയത്. കുവൈറ്റ് എയർവെയ്സ് കൂടാതെ റോയൽ ജോർദ്ദാനിയൻ എയർവെയ്സിലും ഇതിന് അനുവാദം നൽകി. അതിനാൽ ഇനി മുതൽ ലാപ്ടോപ്, ടാബ്ലറ്റുകൾ, മൊബൈൽ ഫോണ്‍ തുടങ്ങിയവ കൈയിൽ കൊണ്ടുപോകാനുള്ള സൗകര്യം അമേരിക്കയിൽ താമസിക്കുന്ന പ്രവാസികൾക്ക്, ഇന്ത്യയിലേക്കും, മറ്റ് സ്ഥലങ്ങളിലേക്കും കുവൈറ്റ് എയർവെയ്സ്, റോയൽ ജോർദ്ദാനിയൻ എയർവെയ്സ് എന്നീ എയർലൈനുകളിലെ യാത്രയിലൂടെ സാധ്യമാക്കാം.
കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിൽനിന്നു ആഴ്ചയിൽ എല്ലാ ദിവസവും അമേരിക്കയിലേക്ക് കുവൈറ്റ് എയർവെയ്സ് ഫ്ളൈറ്റുകൾ സര്‍വീസ് നടത്തുന്നുണ്ട്.
Post Your Comments