Latest NewsIndia

വ്യാജ വീഡിയോ പ്രചരിപ്പിച്ച നേതാവ് അറസ്റ്റിൽ

കൊൽക്കത്ത ; വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. പശ്ചിമബംഗാളിൽ വർഗീയ കലാപവുമായി ബന്ധപ്പെട്ട് മതസ്പർധ പടർത്തുന്ന വ്യാജ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ബിജെപി ഐടി സെക്രട്ടറി തരുണ്‍ സെൻഗുപ്തയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി) ആണ് അറസ്റ്റ് ചെയ്‍തത്.

വ്യാജ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇയാൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുജറാത്ത് കലാപത്തിന്‍റെ ദൃശ്യങ്ങൾ ബംഗാളിലേതെന്ന രീതിയിൽ പ്രചരിപ്പിച്ച ബിജെപി വക്താവ് നൂപുർ ശർമക്കെതിരെയും സിനിമയിലെ ദൃശ്യങ്ങൾ കലാപത്തിന്‍റേതെന്ന തരത്തിൽ പ്രചരിപ്പിച്ച മറ്റൊരാൾക്കെതിരെയും കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button