ന്യൂഡല്‍ഹി: മൊസൂളില്‍ ഐസിസ് ബന്ധികളാക്കിയ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇറാഖ് സഹായം വാഗ്ദാനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014 ല്‍ കാണാതായത്. ഇതിനായുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് ഇറാക്കിലേക്ക് പുറപ്പെടും.
മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചെങ്കിലും കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. കാണാതായ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇറാഖ് സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാംഗ്ലേ അറിയിച്ചു. മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍.
ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ ഏകോപിപ്പിക്കുക വികെ സിങ് ആയിരിക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഐസിസ് തടങ്കലിലായിരുന്ന ഇവരിൽ ഹര്‍ജിത് മാസിയ എന്നയാള്‍ രക്ഷപെട്ടിരുന്നു.രക്ഷപെട്ട ഇയാൾ പറഞ്ഞത് മറ്റുള്ളവരെല്ലാം വെടിയേറ്റ് മരിച്ചു എന്നാണെങ്കിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചിരുന്നു.
Post Your Comments