KeralaCinemaLatest NewsNewsMovie SongsEntertainment

പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച്‌ അഭിമാനം; ശാരദക്കുട്ടി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കഴിഞ്ഞ ദിവസം അറസ്റ്റിലായതിനോട്‌ എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി പ്രതികരിക്കുന്നു. പെണ്‍കുട്ടിക്കും ഇടതുപക്ഷ സര്‍ക്കാറിനും കേരള പൊലീസിനും പൊതുസമൂഹത്തിനും സോഷ്യല്‍ മീഡിയയ്ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് ശാരദക്കുട്ടി കുറിപ്പില്‍. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിമാനിക്കുന്നു. പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച്‌. എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചു് അവള്‍ക്കൊപ്പം നിന്ന ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച്‌. കേരള പോലീസിനെ കുറിച്ച്‌. എല്ലാ പിന്തുണയും നല്‍കിയ പൊതുസമൂഹത്തെ കുറിച്ച്‌. വിടാതെ പിന്തുടര്‍ന്ന സോഷ്യല്‍ മീഡിയയെ കുറിച്ച്‌. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാദ്ധ്യമങ്ങളെ കുറിച്ച്‌… ജാഗ്രത ഉള്ളവരായിരിക്കാന്‍ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെ കുറിച്ച്‌… ഇത് ഒരു കൂട്ടായ വിജയം. തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.

എസ്. ശാരദക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button