ഹൂസ്റ്റണ്‍: പതിനൊന്നു വയസുള്ള കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ അമ്മയെ പോലീസ് പിടികൂടി. 25 വയസുള്ള അമ്മയാണ് അറസ്റ്റിലായത്. അമേരിക്കയിലെ ഹൂസ്റ്റണിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. മരിയ ലോപ്പസ് എന്ന യുവതിയാണ് പോലീസ് അറസ്റ്റ് ചെയതത്. പത്തുവയസുള്ള സഹോദരനെയും കാറിലിരുത്തിയാണ് പതിനൊന്നു വയസുള്ള പെൺകുട്ടി വാഹനം ഓടിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ഓവർസ്പീഡിൽ പോകുന്ന കാറിനെ പോലീസ് പിന്തുടർന്നു പിടികൂടി. അപ്പോഴാണ് അതിലുണ്ടായിരുന്നത് രണ്ടു കുട്ടികളാണ് എന്നു മനസിലായതെന്ന് പോലീസ് അറിയിച്ചു. വീടിനു രണ്ടര മൈൽ അകലെനിന്നു സഹോദരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് അമ്മയാണ് മകൾക്കു കാറോടിക്കാൻ അനുവാദം നൽകിയത്. മുമ്പ് വാഹനം ഓടിച്ചു പരിചയുമുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിനു ഇല്ല എന്നായിരുന്നു കുട്ടി നൽകിയ മറുപടി.
രണ്ടു കുട്ടികളേയും വീട്ടിൽ സുരക്ഷിതമായി പോലീസാണ് എത്തിച്ചത്. പിന്നീട് കുട്ടികളുടെ അമ്മയായ മരിയ ലോപ്പസിനെതിരേ കുട്ടികളെ മനപൂർവം അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റു രേഖപ്പെടുത്തി.
Leave a Comment