ദില്ലി: ചൈനയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ ഇന്ത്യന്‍ സൈന്യം. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക് ലായില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടെന്റ് കെട്ടി ദീര്‍ഘകാലം തങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം . ദോക് ലായില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന്‍ ചൈനയുടെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം. സമുദ്ര നിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലാണ് സൈന്യം ടെന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിന്നും പിന്മാറണമെന്നാണ് ചൈന ആവശ്യപ്പെട്ടു. എന്നാല്‍ ചൈനയുടെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും ഇന്ത്യ വഴങ്ങികൊടുക്കില്ല എന്നതിന്റെ സൂചനയാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് നയതന്ത്ര പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും സജീവമായുണ്ട്.
കഴിഞ്ഞ ദിവസം അതിര്‍ത്തി ലംഘിച്ച് സിക്കിമില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദോഖലായിലെ ലാല്‍ടെന്‍ മേഖലയിലെ രണ്ട് ബങ്കറുകളാണ് തകര്‍ത്തത്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യമതില്‍ തീര്‍ത്താണ് ചൈനീസ് സൈന്യത്തെ തടഞ്ഞത്.
സിക്കിം അതിര്‍ത്തിയായ ദോക് ലായില്‍ ചൈന റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇന്ത്യ-ഭൂട്ടാന്‍ – ചൈന അതിര്‍ത്തിയായ ദോക് ലായില്‍, ഭൂട്ടാന്‍ അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇത് മുതലാക്കിയാണ് ചൈനയുടെ റോഡ് നിര്‍മ്മാണം.
ഇന്ത്യ ചരിത്രത്തില്‍ നിന്നു പാഠം പഠിക്കണമെന്ന ചൈനീസ് സൈനിക വക്താവിന്റെ മുന്നറിയിപ്പിനോട് വളരെ രൂക്ഷമായ ഭാഷയിലായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യയെന്നും ഇക്കാര്യം ചൈനയും ഓര്‍ക്കണമെന്നുമായിരുന്നു ജെയ്റ്റ്ലി അഭിപ്രായപ്പെട്ടത്.
Post Your Comments