Latest NewsIndiaNews

ഫേസ്​ബുക്ക്​ ലൈവി​നിടെ ബോട്ടുമുങ്ങി: ഏഴു യുവാക്കളെ കാണാതായി

നാഗ്​പൂര്‍: ഫേസ്​ബുക്ക്​ ലൈവ്​ വിഡിയോ എടുക്കുന്നതിനിടെ ബോട്ട്​ മുങ്ങി ഏഴ്​ യുവാക്കളെ കാണാതായി. നാഗ്​പൂരിലെ വേന ഡാമിലാണ്​ അപകടം നടന്നത്​. ലൈവ് വീഡിയോ എടുക്കുമ്പോൾ എല്ലാവരും ബോട്ടിന്റെ ഒരുവശത്തേക്ക് നിന്നതാണ് അപകടമുണ്ടാകാൻ കാരണം എന്നാണു റിപ്പോർട്ട്. ബോട്ടില്‍ വെച്ച്‌ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ കാണാതായത്.

ഞായറാഴ്​ച വൈകിട്ട്​ ഡാമില്‍ ബോട്ട്​ യാത്രക്കെത്തിയ ഒൻപതു യുവാക്കളാണ്​ അപകടത്തില്‍ പെട്ടത്​. ബോട്ടില്‍ മൂന്ന്​ ജീവനക്കാര്‍ ഉള്‍പ്പെടെ പതിനൊന്ന്​ പേരാണ്​ യാത്ര ചെയ്​തിരുന്നത്​. 2 ബോട്ടു ജീവനക്കാരെയും ഒരു വിദ്യാർത്ഥിയെയും രക്ഷപെടുത്തി.

യുവാക്കള്‍ ഒരുമിച്ച്‌​ നിന്ന്​ സെല്‍ഫിയെടുക്കുന്നതിനിടെ ബോട്ട്​ മറിയുകയായിരുന്നു. സംഭവത്തിന്​ ദൃക്​സാക്ഷിയായ പ്രദേശവാസി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൂന്നുപേരെ രക്ഷിക്കുകയായിരുന്നു. ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button