തിരുവനന്തപുരം: ജിയോ ഒരനുഗ്രഹമായിട്ട് കാണുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. നിങ്ങള്‍ ജിയോ വരിക്കാരാണെങ്കില്‍ ഇതറിഞ്ഞിരിക്കണം. റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തായതായിട്ടാണ് ആരോപണം.
ജിയോയുടെ ലക്ഷക്കണക്കിനു വരുന്ന ഉപയോക്താക്കളുടെ ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പേര് തുടങ്ങിയവയാണ് www.magicapk.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സൈറ്റില്‍ മുകളിലായി ഉണ്ടായിരുന്ന ഒരു സെര്‍ച്ച് ബോക്സില്‍ അതില്‍ ഏതെങ്കിലും ജിയോ നമ്പര്‍ എന്റര്‍ ചെയ്താല്‍ ഉടന്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പറയുന്നത്.
Fonearena.com എന്ന വെബ്സൈറ്റാണ് വിവരങ്ങള്‍ ലീക്കായ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തന്റെയും തന്റെ സഹപ്രവര്‍ത്തകരുടെയും വ്യക്തിവിവരങ്ങള്‍ ഈ വെബ്സൈറ്റ് വഴി ലഭിച്ചപ്പോള്‍ ഞെട്ടിയെന്നാണ് Fonearena.com എഡിറ്റര്‍ വരുണ്‍ ക്രിഷ് പറഞ്ഞത്.
Post Your Comments