
പാലക്കാട്: ടിപി സെന്‍കുമാറിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാര്‍ സംഘപരിവാര്‍ ശക്തികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്ന് ചെന്നിത്തല പറഞ്ഞു.
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും അന്യായമായി നീക്കിയപ്പോള്‍ അദ്ദേഹത്തെ നിയമസഭയില്‍ അടക്കം കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. അത്തരം പിന്തുണകളെല്ലാം വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അതിനര്‍ഥം സെന്‍കുമാറിന്റെ എല്ലാ നിലപാടുകളെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments