തിരുവനന്തപുരം : കോഴിയിറച്ചിയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. കിലോയ്ക്ക് 87 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കുകയാണ്.കോഴി ഇറച്ചി കിലോയ്ക്ക് മിനിമം 100 രൂപയെങ്കിലും ലഭിക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്നിട്ടും നികുതിയില്ലാത്ത കോഴിയിറച്ചിക്ക് വില കുറയ്ക്കാത്ത കോഴിഇറച്ചി വ്യാപാരികളുടെയും ഫാമുടമകളുടെയും നിലപാടിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്.സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കാത്ത വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും പരിശോധന ശക്തമാക്കാനും പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
Post Your Comments