Latest NewsNewsIndiaNews Story

മോക്ഷം ലഭിക്കാനായി ശാരീരിക ബന്ധം ;ഗുരു പോലീസ് പിടിയിൽ

മുംബൈ:  മോക്ഷം ലഭിക്കണമെങ്കിൽ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യവുമായി വന്ന യോഗ ഗുരു പോലീസ് പിടിയിൽ. മുംബൈയിലെ സേരിയിൽ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട് (57) ആണ് അറസ്റ്റിലായത്. ശിവറാം നടത്തുന്ന ക്ലാസിൽ യോഗ പഠിക്കാനെത്തിയ യുവതിയോടാണ് ഈ ആവശ്യം ഇദേഹം ഉന്നിയിച്ചത്. ഇതേ തുടർന്ന് യുവതി പോലീസിനു പരാതി നൽകി.
യോഗ ഗുരുവായ ശിവറാമിനെതിരെ ഐപിസി 354, 509 തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ആറു വർഷമായി ശിവറാം യോഗ ക്ലാസുകൾ നടത്തുന്നുണ്ട്. ഞായറാഴ്ചകളിലാണ് ക്ലാസ് നടത്തിയിരുന്നത്. പരാതിക്കാരിക്ക് പുറമെ ഭർത്താവും ശിവറാമിനു കീഴിൽ യോഗ പഠിച്ചിരുന്നു. യോഗ പഠിക്കാനെത്തിയിരുന്ന പല സ്ത്രീകളും ഇപ്പോൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button