വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്‍റിനെ തായ്വാന്‍റെ പ്രസിഡന്‍റാക്കി മാറ്റി അമേരിക്ക. ജി20 ഉച്ചകോടിക്കിടെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. കൂടിക്കാഴ്ച്യ്ക്ക് മുന്നോടിയായി ട്രംപിനു വേണ്ടി തയ്യാറാക്കിയ ഔദ്യോഗിക കുറിപ്പിലാണ് വൈറ്റ് ഹൗസിന് അബദ്ധം പറ്റിയത്.
കുറിപ്പിന്‍റെ തുടക്കത്തില്‍ ‘പ്രസിഡന്‍റ് ഷീ ഓഫ് ദി റിപ്പബ്ലിക് ഓഫ് ചൈന’ എന്ന് എഴുതേണ്ടിടത്ത് ‘പ്രസിഡന്‍റ് ഷീ ഓഫ് ദി റിപ്പബ്ലിക് ഓഫ് തായ്വാന്‍’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുറിപ്പിന്‍റെ പകര്‍പ്പ്മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് തെറ്റ് സംഭവിച്ച വിവരം വ്യക്തമായത്. ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നടകം കുറിപ്പ് തിരികെ വാങ്ങുകയും തെറ്റ് തിരുത്തിയ കുറിപ്പ് നല്‍കുകയും ചെയ്തു.
Post Your Comments