Latest NewsKeralaNews

സെ​ന്‍​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് എം.​ഐ ഷാ​ന​വാ​സ്

തി​രു​വ​ന​ന്ത​പു​രം: മത സ്പ​ർ​ധ വ​ള​ര്‍​ത്തു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​ന്‍ ഡി​ജി​പി ടി.​പി സെ​ന്‍​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് എം.​ഐ ഷാ​ന​വാ​സ് എം​പി. സെ​ന്‍​കു​മാ​ര്‍ ഇപ്പോൾ അ​ന്ധ​മാ​യ വ​ര്‍​ഗീ​യ​ത​യു​ടെ​യു​ടെ ത​ട​വ​റ​യി​ലാ​ണ്. സം​ഘ​പ​രി​വാ​റി​നു​വേ​ണ്ടി​യാ​ണ് സെ​ന്‍​കു​മാ​ര്‍ പ്ര​സ്താ​വ​ന ന​ട​ത്തു​ന്നത്. വ​ര്‍​ഗീ​യത വ​ള​ര്‍​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണമെന്നും ഷാനവാസ് കൂട്ടിച്ചേര്‍​ത്തു.

കേരളത്തിൽ മു​സ്‌​ലിങ്ങളുടെ ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നാ​യി​രു​ന്നു സെ​ന്‍​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന. കേ​ര​ള​ത്തി​ല്‍ നൂ​റ് കു​ട്ടി​ക​ള്‍ ജ​നി​ക്കു​മ്പോ​ള്‍ അ​തി​ല്‍ 42 പേ​ര്‍ മു​സ്‌​ലി​ങ്ങ​ളാ​ണ്. മു​സ്‌​ലി​ങ്ങ​ളി​ലും ന​ല്ല​വ​രു​ണ്ട്. മു​സ്‌​ലി​ങ്ങ​ളെ കൊ​ണ്ടു ത​ന്നെ മു​സ്‌‌​ലിം തീ​വ്ര​വാ​ദം നേ​രി​ട​ണ​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സെ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button