KeralaLatest News

പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍

പാലക്കാട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസാരിച്ചിരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്.

പാലക്കാട്ട് വെച്ച നടന്ന ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിന് സമീപം താമസിക്കുന്ന ഡോ. ശാന്ത പരിശോധിച്ച് ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയ ഉടന്‍ ഇ സി ജി എടുക്കുകയും ഡോക്ടര്‍മാര്‍ ആന്‍ജിയോ പ്ലാസ്റ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദയത്തില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button