ഗുരുവായൂർ: ഫൈബർ കൊമ്പ് പിടിപ്പിച്ച മോഴ ആന ബാലകൃഷ്ണൻ ശനിയാഴ്ച രാത്രി ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊമ്പനല്ലാത്ത ഒരു ആന ഗുരുവായൂരിൽ തിടമ്പേറ്റുന്നത്. 20 വര്ഷങ്ങള്ക്കു മുൻപ് ചരിഞ്ഞ ലക്ഷ്മിക്കുട്ടി എന്ന ആന ക്ഷേത്രത്തിൽ തിടമ്പേറ്റിയിട്ടുണ്ട്.
ആനപ്രേമി സംഘം പ്രസിഡണ്ട് കെ പി ഉദയനാണ് മോഴ ബാലകൃഷ്‌ണന് ഫൈബർ കൊമ്പ് വഴിപാടായി സമർപ്പിച്ചത്. ചേർത്തല മാരാരിക്കുളം സ്വദേശി വിപിനാണ് ഫൈബർ കൊമ്പ് നിർമ്മിച്ചത്. ശനിയാഴ്ച രാത്രി 9ന് ആണ് ഫൈബർ കൊമ്പ് വച്ച് ബാലകൃഷ്ണൻ ക്ഷേത്രത്തിൽ എത്തിയത്.കീഴ് ശാന്തി കീഴിയേടം രാമന്‍ നമ്പൂതിരി തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചു.
Post Your Comments