Latest NewsNewsIndia

ഷെയര്‍ടാക്സികള്‍ നിരോധിക്കുന്നു

ന്യൂഡല്‍ഹി: ഷെയര്‍ ടാക്സി സര്‍വീസുകള്‍ നിരോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു. അപരിചിതര്‍ക്കൊപ്പം ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന ഷെയര്‍ ടാക്സി സര്‍വീസുകളാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. ടാക്സി കമ്പനികള്‍ വിവിധ യാത്രക്കാരെ ഒന്നിച്ച്‌ ഒരു വാഹനത്തില്‍ കൊണ്ടുപോകുന്ന സര്‍വ്വീസുകള്‍ 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് പ്രകാരം നിയമവിധേയമല്ല. യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ ഇത്തരത്തിലുള്ള ഷെയര്‍ ടാക്സി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

മൊബൈല്‍ ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ടാക്സി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. യുബര്‍ ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാരെ ലൈംഗികമായി ആക്രമിക്കുന്നതടക്കം നിരവധി പരാതികള്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു. ഡല്‍ഹിയിലെ ടാക്സി സര്‍വ്വീസുകള്‍ക്ക് പുതിയ ഘടന ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം യൂബര്‍ പൂള്‍ , ഓല ഷെയര്‍ തുടങ്ങിയ പദ്ധതികളെയാണ് വെട്ടിലാക്കുന്നത്. ഇത്തരം പദ്ധതികള്‍ ചിലവ് കുറഞ്ഞ യാത്രാ മാര്‍ഗമായാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതിന് നിയമ സാധുത ഇല്ലാതാവുന്നതോടെ യാത്രക്കാര്‍ക്കും ടാക്സി കമ്പനികള്‍ക്കും മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button