തൊടുപുഴ : റവന്യു വനം വകുപ്പുകള്‍ കാലാകാലമായി കൈകാര്യം ചെയ്യുന്നവര്‍ മൂന്നാറിലെ കൈയ്യെറ്റത്തിന്റെയും അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെയും പിതൃത്വം ഏറ്റെടുത്താല്‍മതിയെന്ന്‍ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സി പി എം സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നുവെന്നും വനനശീകരണം നടത്തുന്നുവെന്നും നിരന്തരം അപവാദ പ്രചരണം നടക്കുകയാണെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
എന്നാല്‍ 50 വര്‍ഷമായി റവന്യു വനം വകുപ്പുകള്‍ കൈകാര്യം ചെയുന്നില്ല. ഇക്കാലയളവില്‍ നടന്ന ഭൂമി കൈയേറ്റത്തിന്റെയും റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെയും പിതൃത്വം സി പി എമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കേണ്ട എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിന് മറുപടിയെന്നോണമാണ് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തിയത്. കൈയേറ്റക്കാരെ സ്വന്തം ചിറകിനിടയില്‍ സൂക്ഷിക്കുന്നത് ആരെന്നു കാണുണ്ടെന്നും സര്‍ക്കാര്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമ്പോള്‍ എതിര്‍പ്പുമായി ചാടിവീഴുന്നത് സി പി ഐക്കാരല്ല. മൂന്നാറിലായാലും ചിന്നക്കനാലിലായാലും സി പി ഐ തടയാന്‍ വന്നിട്ടില്ലെന്നും ശിവരാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments