Latest NewsNewsIndia

ബിജെപി- ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ബംഗളുരു: കര്‍ണാടകയില്‍ ബിജെപി- ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അടിക്കടി കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇരുപതിലധികം ബിജെപി- ആര്‍എസ് എസ് പ്രവര്‍ത്തകരാണ് കര്‍ണാടകയില്‍ കൊല്ലപ്പെട്ടത്. പ്രതികളെ സംരക്ഷിക്കുന്ന രീതിയാണ് കർണ്ണാടക സർക്കാർ എടുക്കുന്നത് എന്ന് ബിജെപി പ്രസിഡണ്ട് ബി.എസ് യെദ്യൂരപ്പ പറഞ്ഞു.

കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്ത് മടിവാള (28) വെട്ടേറ്റു മരിച്ചിരുന്നു.ശരത്തിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല.ഒരു വീടിന്റെ ആകെ ഉള്ള ആശ്രയമാണ് ശരത്തിന്റെ മരണത്തിലൂടെ നഷ്ടമായത്. പക്ഷാഘാതം വന്നു കിടപ്പിലായ പിതാവും സഹോദരിമാരും ആണ് ശരത്തിനുള്ളത്. ഇസ്തിരി കട നടത്തുകയായിരുന്ന ശരത് കടയടച്ചു വീട്ടിലേക്കു പോകാനൊരുങ്ങുമ്പോഴാണ് അജ്ഞാത സംഘം വെട്ടി പരിക്കേൽപ്പിച്ചത്.

പിന്നീട് മംഗളുരു ആശുപത്രിയിൽ വെച്ചാണ് ശരത് മരിച്ചത്.കര്‍ണാടക- കേരള അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതലും ആര്‍ എസ് എസ് – ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റിയുമാണ് അക്രമത്തിന് പിന്നിലെന്നും ഇൗ സംഘടനകളെ നിരോധിക്കണമെന്നും ബിജെപി എം പി ശോഭ കരന്ദ്ലാജെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button