മലയാളത്തിലെ യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിലെ ചേരിപ്പോര് ബാധിക്കുമെന്ന ആശങ്ക തുറന്നു പറഞ്ഞ് നടന്‍ ശ്രീനിവാസന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പങ്കുവച്ചത്. കേസന്വേഷണത്തില്‍ വ്യക്തിതാത്പര്യങ്ങള്‍ പ്രതിഫലിച്ചേക്കാം. തന്റെ ഏറ്റവും അടുത്ത സുഹൃത്തോ തന്നെക്കൊണ്ട് പ്രയോജനം ഉള്ള ആളോ അന്വേഷണസംഘത്തില്‍ ഉണ്ടെങ്കില്‍ തനിക്ക് ഫേവറായ ഒരു അന്വേഷണം വരും. അതുതന്നെയായിരിക്കും ഈ കേസിലും നടക്കുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. സുഹൃത്ബന്ധം മാത്രമായിരിക്കില്ല, വേറേ പല കാരണങ്ങളും വരാം. രാഷ്ട്രീയ താത്പര്യങ്ങള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം കാടത്തമാണ്, അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു. മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനോ ശരീരത്തില്‍ സ്പര്‍ശിക്കാനോ ആര്‍ക്കും അവകാശമില്ലയെന്നു അഭിപ്രായപ്പെട്ട ശ്രീനിവാസന്‍
ആക്രമിക്കപ്പെട്ട നടിക്ക് എന്ത് പിന്തുണയും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ആശങ്ക കാണിക്കുന്ന ജനങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. പോലീസ് അന്വേഷിക്കുന്ന ഈ കേസില്‍ ജനങ്ങള്‍ അന്വേഷണം നടത്തേണ്ടതില്ല. ആരാണീ ജനങ്ങള്‍ എന്നും ആക്രമിക്കപ്പെട്ട കുട്ടിയേട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്‌നേഹം ഇവര്‍ക്കെന്തിനായെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു. ജനങ്ങളുടെ ഈ ആശാങ്ക വെറും ഒരുതട്ടിപ്പാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അമ്മയുടെ നിലപാടുകളെ താരം വിമര്‍ശിച്ചിരുന്നു.
Post Your Comments