ഒരു ദിവസം 49 മുതല്‍ 97 വരെ കപ്പുകള്‍ കടന്നുപോകുന്ന കനാലാണ് സൂയസ് കനാല്‍. ഇവിടെ പ്രധാന പ്രശ്‌നം ജെല്ലിഫിഷുകളാണ്. വിഷം നിറഞ്ഞ ജെല്ലിഫിഷുകള്‍ ഈ കനാലില്‍ പെരുകുകയാണ്. ഏറ്റവും അപകടകാരിയായ ഈ ജെല്ലിഫിഷുകള്‍ ഇപ്പോള്‍ ഈജിപ്തിന് തലവേദനയായിരിക്കുകയാണ്.
ഇളംനീല നിറത്തിലുള്ള ഇവയ്ക്ക് 10 കിലോഗ്രാം വരെ ഭാരമുണ്ടാകും. നടുഭാഗത്തിന് 90 സെമീ വരെ വ്യാസവും. ശരീരത്തില്‍ നാരുപോലുള്ള ഭാഗങ്ങളില്‍ നിറയെ വിഷം ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. ശരീരത്തിന് ഒരു കുത്തുകിട്ടിയാല്‍ വേദന കൊണ്ട് പുളഞ്ഞുപോകും. നീന്തലിനിടെ ഈ ജെല്ലിഫിഷുകളുടെ ആക്രമണമുണ്ടായാല്‍ മരണം വരെ സംഭവിക്കാം.
സൂയസ് കനാല്‍ വലിപ്പം കൂട്ടിയതോടെ വന്‍തോതിലാണ് ഇവ മെഡിറ്ററേനിയന്‍ കടലിലേക്കിറങ്ങിയത്. കൂടാതെ ആഗോളതാപനത്തിന്റെയും സമുദ്രമലിനീകരത്തിന്റെയും പ്രശ്‌നങ്ങളും. ചൂടാണ് ഇതിന് ആവശ്യം.
മെഡിറ്ററേനിയന്‍ സമുദ്രോപരിതലത്തിലാകട്ടെ ജെല്ലിഫിഷിന് അനുകൂലമായി ചൂടു കൂടുകയാണ്. കടല്‍ജലമെടുത്ത് പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളിലും കയറി ഇവ തടസ്സമുണ്ടാക്കുകയാണ്.
Post Your Comments