Latest NewsNewsGulf

വ്യാജവാഗ്‌ദാനങ്ങളുമായി തട്ടിപ്പുകാർ വ്യാപകമാകുന്നു; ലക്ഷ്യം മലയാളികൾ

മസ്‌ക്കറ്റ്:പൊ​ണ്ണ​ത്ത​ടി​ക്കും മു​ടി ന​ര​ച്ച​തി​നും ക​ഷ​ണ്ടി​ക്കും കു​ട​വ​യ​റി​നു​മെ​ല്ലാം ഒ​റ്റ​മൂ​ലി വാ​ഗ്ദാനം ചെയ്‌ത്‌ തട്ടിപ്പ് വ്യാപകമാകുന്നു. മ​ല​യാ​ളി​ക​ളാ​ണ്​ ഇ​വ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​വ​രി​ൽ ഏ​റെ​യും. പ്രധാനമായും വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് നടന്ന് പോകുന്നവരെയാണ് പാകിസ്ഥാൻ സ്വദേശികളെന്ന് കരുതുന്ന തട്ടിപ്പ് സംഘത്തിന്റെ ഏജന്റുമാർ വലയിലാക്കുന്നത്.

കഷണ്ടിയും നരച്ചമുടിയും മാറ്റിനൽകാമെന്ന ഇവരുടെവാഗ്‌ദാനത്തിൽ ആളുകൾ വീണെന്ന് ഉറപ്പായാൽ ഉടനെ തന്നെ ഇവരുടെ കടയിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകും. കടയിൽ പ​ച്ച​മ​രു​ന്നു​ക​ളും മ​റ്റും കു​പ്പി​ക​ളി​ൽ ഇ​ട്ട് വെ​ച്ചി​ട്ടുണ്ടാകും. കൂടാതെ മരുന്ന് കഴിച്ച് മാറ്റം വന്നവർ എന്ന പേരിൽ രണ്ട് മൂന്ന് പേരെ പരിചയപ്പെടുത്തുകയും ചെയ്യും. ആ​ളും ത​ര​വും നോ​ക്കി​യാ​ണ് മരുന്നിന് പണം ഈടാക്കുന്നത്. വാങ്ങാതെ പോകുന്നവരെ ഭീഷണിപ്പെടുത്തിയും വഴി തടഞ്ഞും ഇവർ നിർബന്ധിച്ച് മരുന്ന് വാങ്ങിപ്പിക്കാറുണ്ട്. നേ​ര​ത്തേ വ്യാ​ജ മൊ​ബൈ​ൽ ഫോ​ണു​ക​ളും പെ​ർ​ഫ്യൂ​മു​ക​ളും മ​റ്റും വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​വരാണ് ഇപ്പോൾ പോലീസിനെ ഭയന്ന് മരുന്ന് കച്ചവടത്തിലേക്ക് വന്നതെന്ന് സമീപത്ത് കട നടത്തുന്നവർ പറയുന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​റ്റ​മൂ​ലി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് ദോ​ഷം ചെ​യ്യു​മെന്നും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button