കുവൈറ്റ്: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടിയുമായി കുവൈറ്റ്. അടുത്തമാസം കടുത്ത നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു ലൈസന്‍സ് സമ്പാദിക്കാന്‍ അനുവദിച്ചിരുന്ന സമയ പരിധി ഈ മാസം അവസാനിക്കെയാണ് ഇ മീഡിയ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഈമാസം 25 വരെയാണ് സമയം. ജൂലായ് 25 നു ശേഷം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്നു വാര്‍ത്താവിതരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ അവാഷ് പറഞ്ഞു.
നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ഉടമകള്‍ക്ക് 500 ദിനാര്‍ മുതല്‍ 5000 ദിനാര്‍ വരെ പിഴചുമത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments