MollywoodLatest NewsKeralaCinemaNewsMovie SongsEntertainment

ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്; ശാരദക്കുട്ടി

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച എഴുത്തുകാരി ശാരദക്കുട്ടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്. നിയമപരമായി അത് ദേവാലയങ്ങളില്‍ നിരോധിക്കണം എന്നാണ് ശാരദക്കുട്ടി പോസ്റ്റ് ചെയ്തത്. ഇതിനു താഴെ നിരവധി കമന്റുകള്‍ വരുകയാണ്. ഈ പോസ്റ്റ് ചര്‍ച്ചയാവാന്‍ കാരണം കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് സംശയത്തോടെ നിരീക്ഷിക്കുന്ന ദിലീപും ഭാര്യ കാവ്യയും കഴിഞ്ഞ ദിവസം കൊടങ്ങല്ലൂര്‍ ശ്രീകുരുമ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശത്രുസംഹാര പൂജ കഴിപ്പിച്ചുവെന്ന വാര്‍ത്തയുമായി ബന്ധപ്പെടുത്തിയാണ്.

ദിലീപ് ഭാര്യ കാവ്യാ മാധവനൊപ്പം നടത്തിയ ക്ഷേത്രദര്‍ശനത്തെ പരോക്ഷമായി വിര്‍മശിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി പുലര്‍ച്ചെ അതീവ രഹസ്യമായാണ് ദിലീപും കാവ്യയും ക്ഷേത്രദര്‍ശനം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെയും ഫെയ്സ്ബുക്കിലൂടെ രൂക്ഷമായി ശാരദക്കുട്ടി പ്രതികരിച്ചിരുന്നു. എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ ഇനിമേല്‍ അനുവദിക്കില്ലെന്ന് നേരത്തെ ഒരു പോസ്റ്റില്‍ ശാരദക്കുട്ടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button